ചെങ്ങന്നൂര്‍: നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസ്. കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തിയേക്കുമെന്ന് വിവരം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഗര്‍ഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലുള്ള കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.
യുവതിയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കും. വീട്ടില്‍നിന്ന് പ്രസവിച്ചതിന് പിന്നാലെ അമിത രക്തസ്രാവമുണ്ടായപ്പോളാണ് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയത്. തുടർന്ന് കാര്യം മനസിലാക്കിയ ഡോക്ടർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മൂത്ത കുട്ടിയാണ് കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്ന വിവരം പറഞ്ഞത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ല. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമേ ആരോഗ്യനിയില്‍ മാറ്റമുണ്ടോ എന്ന് വ്യക്തമാകു എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനടക്കമുള്ള ചികിത്സകളാണ് ഇപ്പോൾ നൽകുന്നത്. 32 ആഴ്ച വളര്‍ച്ചയുള്ള കുട്ടിയ്ക്ക് 1.3 കിലോഗ്രാം തൂക്കം മാത്രമാണ് ഉള്ളത്. ഈ പ്രായത്തില്‍ ആരോഗ്യകരമായ ശരാശരി തൂക്കം 2.7 കിലോഗ്രാം ഉണ്ടാകണമെന്നാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us