തൃശൂർ പൂരത്തിന് കർശന സുരക്ഷ ഒരുക്കുമെന്ന് കളക്ടർ, പെസോയുടെ നിർദ്ദേശം പാലിച്ച് വെടിക്കെട്ട്

New Update

publive-imageതൃശൂർ: ഇത്തവണത്തെ തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ വ്യക്തമാക്കി. പെസോയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പൂര്‍ണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുക. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്ത യാഴ്ച നടക്കും. തൃശൂര്‍ കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ മെഗാ ഇവന്റിന് തയാറെടുക്കുകയാണ് കൃഷ്ണതേജ. അസിസ്റ്റന്റ് കലക്ടറായി തൃശൂരിൽ സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.

Advertisment

ഏപ്രിൽ മുപ്പതിന് നടക്കാൻ പോകുന്ന തൃശൂർ പൂരം മുൻവർഷങ്ങളിലേതും പോലെ സുരക്ഷിതമായി നടത്താൻ ഒരുക്കങ്ങളായെന്ന് പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ കളക്ടര്‍ വ്യക്തമാക്കി. വെടിക്കെട്ടിന് പെസോയുടെ കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്. അത് പാലിക്കേണ്ടി വരുമെന്നും കളക്ടര്‍. ജില്ലയിലെ ടൂറിസ്റ്റ് സെന്ററുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

Advertisment