/sathyam/media/post_attachments/ccn6txl3lHkKS0np0RaL.jpg)
കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ്, പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. പ്രതി പിടിയിലായി, കൂടുതൽ പ്രതികരണം ചോദ്യം ചെയ്ത ശേഷം. പ്രതി പിടിയിലായത് കേന്ദ്ര സംസ്ഥാന ഏജൻസികളുടെ സംയുക്ത നീക്കത്തിലെന്നും ഡി ജി പി അനില്‍കാന്ത് പ്രതികരിച്ചു.
ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കുമെന്നും ഇതിനായുള്ള നടപടികള്‍ മഹാരാഷ്ട്ര ഡി.ജി.പിയുമായി ചേര്‍ന്ന് കൈക്കൊണ്ടെന്നും ഡി.ജി.പി അറിയിച്ചു. ആക്രമണത്തിലേക്കു നയിച്ച കാരണങ്ങള്‍ പിടിയിലായ അക്രമിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ വ്യക്തമാകൂ എന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രതിക്ക് മാനസിക പ്രശ്നങ്ങളിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് വിവരം ലഭിച്ചത്. മറ്റാരോ നിർദേശിച്ച പ്രകാരമാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് മൊഴി നൽകി. മഹാരാഷ്ട്ര എ ടി സും കേരള എ ടി സിലേയും ഉദ്യോഗസ്ഥരാണ് പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us