Advertisment

ഓക്സിജൻ സിലിണ്ടറുമായി സിവിൽ സർവീസ് പരീക്ഷ എഴുതാൻ വന്നു ശ്രദ്ധേയയായ ലത്തീഷ മോഹങ്ങൾ ബാക്കിയാക്കി വിട വാങ്ങി

New Update

എരുമേലി: ഓക്സിജൻ സിലിണ്ടറുമായി സിവിൽ സർവീസ് പരീക്ഷ എഴുതാൻ വന്നു ശ്രദ്ധേയയായ ലത്തീഷ മോഹങ്ങൾ ബാക്കിയാക്കി വിട വാങ്ങി . ശാരീരിക വൈകല്യങ്ങളെ നിശ്ചയദാർഡ്യം കൊണ്ടും മാതാപിതാക്കളുടെ സ്നേഹവും കരുതലും കൊണ്ട് മറികടന്ന എരുമേലിയുടെ പ്രിയ പുത്രി ലത്തീഷ (27) അൻസാരിയാണ് ഇന്ന് പുലർച്ചെ മരിച്ചത്.

Advertisment

publive-image

എല്ലുകൾ പൊടിയുന്ന ജനതിക രോഗത്തിനൊപ്പം സ്വാഭാവികമായി ഓക്സിജൻ ശ്വസിക്കാൻ സാധിക്കാത്ത പൾമണറി ഹൈപ്പർ ടെൻഷൻ എന്ന രോഗവും കൊണ്ട് ഏറെക്കാലമായി ദുരിതം അനുഭവിക്കുകയായിരുന്നു ലതീഷ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂർച്ഛിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

പഠിക്കാൻ മിടുക്കിയായ ലത്തീഷ കീബോർഡ് ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്തിരുന്നു. നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്.നന്നായി ചിത്രങ്ങൾ വരക്കുന്നതിലും മിടുക്കി ആയിരുന്നു ലത്തീഷ. പിതാവിൻ്റെ തോളിലാണ് ലത്തീഷ സഞ്ചരിച്ചിരുന്നത്. എല്ല് പൊടിയുന്ന രോഗം ജനനം മുതൽ ലത്തീഷയ്ക്ക് ഉണ്ടായിരുന്നു.

എരുമേലി പുത്തൻവീട്ടിൽ അൻസാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലത്തീഷ എരുമേലിയിലെ എംഇഎസ് കോളേജിൽ നിന്നാണ് പിജി പഠനം പൂർത്തിയാക്കിയത്. എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് തുടരാനായില്ല. സർക്കാർ അനുവദിച്ച പോർട്ടബിൾ ഓക്ജിസൻ സിലിണ്ടറോടെയാണ് ലത്തീഷ ജീവൻ നിലനിർത്തിയിരുന്നത്.

ലതീഷാസ് ഹാപ്പിനസ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു.

ഈസ്റ്റൺ ഭൂമിക വനിതാ രത്നം അവാർഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെൽത്ത്‌ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്

death report
Advertisment