/sathyam/media/post_attachments/NBeI0ki1mxM0T07CZQ7S.jpg)
കോട്ടയം: പൂഞ്ഞാറിലെ എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് പിസി ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ് അമിതവേഗതയിൽ വാഹനം ഇടിച്ച് കയറ്റിയതായി പരാതി.
ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പൂഞ്ഞാർ പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് സംഭവം. തുടർന്ന് നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ പ്രവർത്തകർ ശ്രദ്ധിച്ചപ്പോഴാണ് ഷോൺ ജോർജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടിൽ, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.