കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി-സീ വോട്ടർ അഭിപ്രായ സർവേ; എൽഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കും; യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടും; ബിജെപിക്ക് രണ്ട് സീറ്റുകള്‍ വരെ ലഭിക്കാമെന്നും പ്രവചനം

New Update

publive-image

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി-സീ വോട്ടർ അഭിപ്രായ സർവേ. എൽഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടും. ബിജെപിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

Advertisment

തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ്-ഇടത്‌ സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതൽ 162 സീറ്റ് വരെ ലഭിക്കും. അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബിജെപി അധികാരം നിലനിർത്തും. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്നും സര്‍വേ പറയുന്നു.

പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഫലം.കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 92-108, സീറ്റുകള്‍ നേടിയേക്കും.

Advertisment