പച്ചക്കറികളുടെ ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താന്‍ ചില വഴികള്‍

Tuesday, April 13, 2021

ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്നു നല്ല ഫലം നല്‍കണമെങ്കില്‍ കൃത്യമായ പരിചരണം ആവശ്യമാണ്. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും അകറ്റാനുള്ള ചില ജൈവമാര്‍ഗങ്ങള്‍ നോക്കാം.

തക്കാളി ഇലയില്‍ പൂപ്പല്‍ ബാധ

വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ക്കുക. pseudomonas 10 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.

മുളകിന്റെ ഇല ചുരുണ്ട് ഉണങ്ങുന്നു

തടത്തില്‍ വേപ്പിന്‍ പിണ്ണാക്കോ വേപ്പിന്‍ കുരുവോ ചതച്ച് ഇടുക. 20 ഗ്രാം pseudomonas ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്യുകയും തടത്തില്‍ ഒഴിക്കുകയും ചെയ്യുക.

തക്കാളി ചെടികള്‍ വാടുന്നു

20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് അതില്‍ പത്ത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് തടത്തില്‍ ഒഴിക്കുക. pseudomonas പത്ത് ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക.

×