പാലക്കാട്: പുലിയെ പിടിക്കാനുളള അധികൃതരുടെ നാലാം ദിവസത്തെ ശ്രമവും പരാജയപ്പെട്ടു. ഉമ്മിനിയിൽ രാത്രി തള്ളപ്പുലി എത്തിയില്ല.
ഇതേത്തുടർന്ന് പുലിക്കുഞ്ഞിനെ ജില്ല ഫോറസ്റ്റ് ഓഫിറസുടെ ഓഫീസിനോട് ചേർന്ന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി ഒരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു.തുടർന്നാണ് രണ്ടാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി കൂട്ടിലെത്തിച്ചത്
പുലിക്കൂട്ടിൽ സ്ഥാപിച്ച ക്യാമറയാണ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.കൂട്ടിനുള്ളിൽ ബോക്സിലായിരുന്നു കുഞ്ഞുങ്ങളെ വച്ചത്. ഈ ബോക്സ് കൈ കൊണ്ട് നിരക്കി എടുത്ത ശേഷമാണ് സ്മാര്‍ട്ടായ തള്ളപ്പുലി കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനെ കൊണ്ടുപോയത്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല.