New Update
Advertisment
ന്യൂഡല്‍ഹി: കൊവിഡിനെതിരായ ഇറ്റലിയുടെ പോരാട്ടം പ്രചോദിപ്പിക്കുന്നതാണെന്നും എല്ലാവരും ഇറ്റലിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പ കോണ്ടെയുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
കൊവിഡിന് ശേഷമുള്ള ലോകത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ക്കായി നമ്മള്‍ സ്വയം പൊരുത്തപ്പെടണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചര്‍ച്ചകള്‍, ഇന്ത്യ- ഇറ്റലി ബന്ധം കൂടുതല്‍ ശക്തമാക്കിയെന്നും കൂടുതല്‍ ധാരണകള്‍ വികസിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹകരണത്തിന്റെ പുതിയ മേഖലകള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.