New Update
തൃശൂർ: പുത്തൂർ ഗ്രാമപഞ്ചായത്തിലെ മലയൻ കോളനി, പഴവെള്ളം, മരോട്ടിച്ചാൽ പ്രദേശങ്ങളിലെ നിർധനരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കാനായി എൽ.ഇ.ഡി ടിവികൾ ഇസാഫ് നൽകി. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ടിവി കൾ വിതരണം ചെയ്തത്.
Advertisment
ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒ യുമായ കെ. പോൾ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണൻ, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ് കൊഴുക്കുള്ളിക്കാരൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ജി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയ് ഓത്തോട്ടിൽ, മലയൻ കോളനി മൂപ്പത്തി ശാന്ത എന്നിവർ പങ്കെടുത്തു.