കാലുകളുടെ സംരക്ഷണത്തിന് ചില പൊടിക്കൈകള്‍ അറിയാം

ഹെല്‍ത്ത് ഡസ്ക്
Friday, February 26, 2021

മുഖത്തിന് മാത്രമല്ല കൈ -കാലുകള്‍ക്കും മാസ്‌കുകള്‍ ഉപയോഗിച്ച് നിറം വര്‍ദ്ധിപ്പിക്കാം.അഴകേറും കാലുകള്‍ ആരുടേയും ശ്രദ്ധ കവരും.

1 തൈരില്‍ നാരങ്ങാ നീരും ഗ്ലിസറിനും കടലമാവും ചേര്‍ത്ത് പേസ്റ്റ് ആക്കി കാലുകളില്‍ പുരട്ടി
10 – 15 മിനിറ്റിനു ശേഷം വാഷ് ചെയ്യാം

2 പെട്രോളിയം ജെല്ലി കാലുകളില്‍ പുരട്ടി സോക്‌സിട്ട് രാത്രിയില്‍ കിടന്നുറങ്ങുക .കാലുകള്‍
സോഫ്റ്റ് ആകുകയും വിണ്ടുകീറല്‍ മാറുകയും ചെയ്യും

3 രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാനീരും യോജിപ്പിച്ചു ദിവസവും കുളികഴിഞ്ഞു
തേച്ചുപിടിപ്പിച്ചാല്‍ കാല്‍പാദം വിണ്ടു കീറില്ല.

4 ആഴ്ചയിലൊരിക്കലെങ്കിലും എണ്ണപുരട്ടി കാലുകള്‍ നന്നായി മസ്സാജ് ചെയ്യുക

5 പാല്‍പ്പാടയില്‍ നാരങ്ങാനീര് ഗ്ലിസറിന്‍ കസ്തൂരിമഞ്ഞള്‍ ഇവചേര്‍ത്തു പുരട്ടി
ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.ചര്‍മ്മം സോഫ്റ്റ് ആക്കാന്‍ ഇത് സഹായിക്കുന്നു

 

×