സൗന്ദര്യക്കൂട്ട് പങ്കുവച്ച് ലക്ഷ്മി നായർ…

ഹെല്‍ത്ത് ഡസ്ക്
Wednesday, May 12, 2021

ചർമത്തിന് തിളക്കവും ആരോഗ്യവും ലഭിക്കാൻ ഉപയോഗിക്കാവുന്ന നാച്യൂറൽ ക്രീം പരിചയപ്പെടുത്തി പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി പുതിയൊരു സൗന്ദര്യക്കൂട്ടുമായി എത്തിയത്.


ആൽമണ്ട്സ് നൈറ്റ് ക്രീം തയ്യാറാക്കുന്ന വിധം

10–15 ബദാം എടുക്കുക. ഇത് ഒരു രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിറ്റേന്ന് തിളച്ച വെള്ളത്തിൽ രണ്ടോ മൂന്നോ മിനിറ്റ് ഇടുക. ബദാമിന്റെ തൊലി കളഞ്ഞശേഷം ഇത് മികിസിയിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് അരിച്ചെടുക്കുക. ഇങ്ങനെ കിട്ടുന്ന ബാദം മിൽക്കിലേക്ക് രണ്ടു സ്പൂണിന് ഒരു സ്പൂൺ എന്ന കണക്കിൽ അലോവെര ജെൽ ചേർത്ത് മിക്സ് ചെയ്യുക. ഇതൊരു കണ്ടെയനറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കണം. രാത്രിയിൽ മുഖം വൃത്തിയാക്കിയശേഷം ഈ ക്രീം പുരട്ടാം.

 

×