ചെറുനാരകം കൃഷിയില്‍ ശ്രദ്ധിക്കേണ്ടത്..

സത്യം ഡെസ്ക്
Wednesday, July 1, 2020

വലിയ മുതൽമുടക്കോ , കൃഷിച്ചിലവോ ഇല്ലാത്ത ഒന്നാണ് ചെറുനാരകം , വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത് , ഏതു കാലാവസ്ഥയിലും നാരകം നല്ല രീതിയിൽ കായ്ക്കുന്നു . എന്നാൽ മഴക്കാടുകളും , വെള്ളക്കെട്ടുള്ള പ്രദേശങ്ങളും നാരകകൃഷിക്ക് അത്ര നന്നല്ല . നല്ല ഇളക്കമുള്ള കരമണ്ണാണ് നാരകത്തിന് വളരാൻ ഏറ്റവും ഉത്തമം .

അടമഴ തുടങ്ങുന്നതിനു മുൻബ് കൃഷി ഇറക്കുന്നതാവും നല്ലത് .മെയ് ,ജൂൺ മാസങ്ങൾ തൈകൾ നടുകയാണെങ്കിൽ പ്ലാറ്റഫോമിൽ വെള്ളം കെട്ടികിടക്കാത്ത തരത്തിൽ വേണം കുഴികൾ നിർമ്മിക്കുവാൻ . നല്ല ഇളക്കമുള്ള കരമണ്ണിൽ രണ്ടരയടി വീതിയിലും , രണ്ടരയടി താഴ്ചയിലും കുഴികൾ നിർമ്മിച്ച് , അവയിൽ കാൽ ഭാഗം വരെ ഉണക്ക ചാണകമോ , കമ്പോസ്റ്റു വളമോ നിറക്കുക, തുടർന്ന് കുഴിയുടെ മുക്കാൽ ഭാഗത്തിന് മുകളിൽ വശങ്ങൾ ഇടിച്ചിട്ടു മൂടുക , അതിൽ കുഴിയുണ്ടാക്കി 300 ഗ്രാം എല്ലുപൊടിയും , 300 ഗ്രാം വേപ്പിൻ പിണ്ണാക്കും ഇട്ടു നാരകതൈകൾ നടുക .

കെടുവളം ഉള്ള മണ്ണിലാണെങ്കിൽ തൈകൾ നടുന്നതിനു രണ്ടാഴ്ച മുൻബ് കുമ്മായം വിതറി ഇടുന്നതും നല്ലതാണു . ചെടികൾ മണ്ണിൽ വേരുപിടിച്ചു നാമ്പെടുത്തു കഴിയുമ്പോൾ വളരെ കുറച്ചു യൂറിയയും, പൊട്ടാഷും കലക്കിയൊഴിക്കുകയോ , ചുവട്ടിൽ ഇട്ടു കൊടുക്കുകയോ ചെയ്യുക , പിന്നീട് വർഷത്തിൽ ഒന്നോ , രണ്ടോ പ്രാവശ്യം കുറഞ്ഞ അളവിൽ രാസവളങ്ങൾ നൽകിയാൽ മതി , അല്ലെങ്കിൽ ഉറപ്പുള്ള ജൈവ വളങ്ങൾ ഉപയോഗിക്കുക . തൈകൾ നടുമ്പോൾ 25 അടിയെങ്കിലും അകലം പാലിക്കണം ,

എല്ലാ മൂന്നു മാസം കൂടുമ്പോഴും നാലു ചെടികളുടെ നടുക്ക് കുഴികൾ ഉണ്ടാക്കി ഉണക്ക ചാണകവും , കമ്പോസ്റ്റു വളവും ഇടുന്നതു നല്ലതാണു .അമിത കീടനാശിനി പ്രയോഗങ്ങൾ നാരകത്തിനാവശ്യമില്ല , എങ്കിലും പുഴുക്കളുടെ ശല്യം കൂടുതലാവുമ്പോൾ വളരെ അളവ് കുറച്ചു നേരിയ തോതിൽ വിഷം കുറവുള്ള കീടനാശിനികൾ നൽകുന്നതും നല്ലതാണു . വേനൽക്കാലത്തു കൃത്യമായ ജലസേചനം നാരകങ്ങൾക്കു നൽകുക .

×