New Update
ഒരു നടിയെന്ന് വിളിക്കുമ്പോള്‍ തനിക്ക് അങ്ങേയറ്റത്തെ അഭിമാനമാണ് ഉണ്ടാകുന്നതെന്ന് നടി ലിയോണ ലിഷോയ്. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
Advertisment
തന്റെ ആദ്യസിനിമയായ 'ജവാന്‍ ഒഫ് വെള്ളിമല'യുടെ സമയത്ത് ക്യാമറയ്ക്ക് മുന്‍പിലുള്ള തന്റെ പ്രകടനത്തെ കുറിച്ചും മറ്റും ചിന്തിക്കുമ്പോള്‍ ആശങ്കയും ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ താന്‍ പൂര്‍ണ തൃപ്തയാണെന്ന് ലിയോണ പറയുന്നു.
'ആന്‍ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിന് ശേഷമാണ് തനിക്ക് അഭിനയത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസം കൈവരുന്നതെന്നും അഭിനയം തന്നെയാണ് തന്റെ ഭാവിയെന്ന് തീരുമാനിച്ചതെന്നും നടി പറഞ്ഞു.
മുന്‍പ്, തന്റെ ചില സിനിമകള്‍ റിലീസാകാതിരുന്നപ്പോള്‍ ആശങ്കപ്പെടാനുള്ള അവസരം കിട്ടിയിരുന്നില്ലെന്നും അപ്പോള്‍ തന്നെ തനിക്ക് അടുത്ത ചിത്രം കിട്ടിയിരുന്നിരുന്നുവെന്നും ലിയോണ പറഞ്ഞു.