ലോകകപ്പിന് ആവേശം പകര്‍ന്ന് ‘ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ’

New Update

publive-image

Advertisment

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ലോകകപ്പിന് ആവേശം പകര്‍ന്നുകൊണ്ട് ഒരുക്കിയ ‘ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ’ എന്ന വീഡിയോ ഗാനം. ടീം ഇന്ത്യയിലുള്ള ആരാധകരുടെ പ്രതീക്ഷയും ഈ ഗാനരംഗത്ത് പ്രതിഫലിക്കുന്നുണ്ട്.

ഇന്‍ഫോപാര്‍ക്കിലെ ഒരുകൂട്ടം ടെക്കികളാണ് ഈ ഗാനത്തിന് പിന്നില്‍. ശ്രീരാജ് രവികുമാര്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. കലൈശെല്‍വി കെ എസ്, കൃപ ബി, ശിവാനി എം ആര്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അനൂപ് ബി എസ്, ദിനു ഗോപാല കൃഷ്ണന്‍, ഫാസില്‍ അബ്ദു, കാര്‍ത്തിക് കിരണ്‍, നവനീത് കൃഷ്ണന്‍, സന്തോഷ് മഹാദേവന്‍, സുബ്രഹ്മണ്യന്‍ കെ വി, ശിവാനി എം ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

Advertisment