ജീവനക്കാർക്ക് കൊവിഡ്; പാലാ റിലയൻസ് അടപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പാലാ നഗരസഭാ ചെയർമാൻ്റെ കത്ത്

New Update

publive-image

പാലാ: പാലായിൽ പ്രവർത്തിച്ച് വരുന്ന റിലയൻസ് സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് കോ വിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഹെൽത്ത് വിഭാഗത്തോട് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ആവശ്യപ്പെട്ടതിൻ പ്രകാരം ഹെൽത്ത് വിഭാഗം പരിശോധന നടത്തി.

Advertisment

ആയതിൻ പ്രകാരം 75 ഓളം ജോലിക്കാർ ഉള്ള സ്ഥാപനത്തിൽ മൂന്നിൽ ഒന്ന് പേർ മാത്രമേ ജോലിള്ളുവെന്ന് ബോധ്യപ്പെട്ടു. ദിവസം രണ്ടു പ്രാവശ്യം അണു നശികരണം നടത്താൻ നിർദേശിച്ചിട്ടുണ്ട്.

നിയമപരമായി സ്ഥാപനം അടപ്പിക്കാൻ നഗരസഭയ്ക്ക് അധികാരം ഇല്ലാത്തതിനാൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്ത് അയച്ചതായും ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര അറിയിച്ചു

pala news
Advertisment