മലയാള മഹാനിഘണ്ടു വിഭാഗം മേധാവി നിയമനത്തില്‍ തെറ്റില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

New Update

publive-image

മലയാള മഹാനിഘണ്ടു വിഭാഗം മേധാവി നിയമനത്തില്‍ തെറ്റില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഡോ. പൂർണിമ മോഹന്‍ ബഹുമുഖ ഭാഷാ പാണ്ഡിത്യം ഉളളയാളാണ്. നിയമനത്തിൽ ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിശിധിക്കുമെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

Advertisment

ആ സ്ഥാനത്തേക്ക് ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്. അപേക്ഷകയുടെ അധിക യോഗ്യതകള്‍ കൂടി പരിഗണിച്ചാണ് നിയമനം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. ഡോ.പൂർണിമയുടെ നിയമനത്തിനായി സർവകലാശാലയുടെ ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്ന ആക്ഷേപം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment