Advertisment

പണ്ട് ഇത്തരം പൊട്ടിക്കല്‍ ടീമുകളില്ല. കഴിഞ്ഞ മാസങ്ങളില്‍ 200 കിലോ സ്വര്‍ണമെങ്കിലും പൊട്ടിക്കല്‍ ടീം തട്ടിയെടുത്തിട്ടുണ്ട്; ഇതൊന്നും പുറത്തുവന്നിട്ടില്ല; പണ്ടത്തെ കാലത്ത് ഇത്തരം പൊട്ടിക്കല്‍ നടത്തിയാല്‍ ആള് തന്നെ ജീവനോടെയുണ്ടാവില്ല, എത്ര വലിയവനാണേലും പണി കിട്ടും; ലിബര്‍ട്ടി ബഷീര്‍

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സ്വര്‍ണക്കടത്തിനെതിരെയും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരെയും പ്രതികരണവുമായി ലിബര്‍ട്ടി ബഷീര്‍. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പണ്ട് കാലത്തെ സ്വര്‍ണക്കടത്തും നിലവിലെ സ്വര്‍ണക്കടത്തും താരതമ്യം ചെയ്ത് ലിബര്‍ട്ടി ബഷീര്‍ സംസാരിച്ചത്.

Advertisment

publive-image

പൊട്ടിക്കല്‍ സംഘങ്ങള്‍ പണ്ട് കാലത്തുണ്ടായിരുന്നില്ലെന്നും ഇത്തരം തട്ടിപ്പുകള്‍ നടത്തിയാല്‍ അന്ന് ജീവനോടെയുണ്ടാവില്ലെന്നും ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാണിച്ചു. അന്നൊക്കെ ബോംബെ മംഗലാപൂരം വഴിയാണ് കടത്തുണ്ടായിരുന്നത്, ഇത് പിന്നീട് കേരളത്തിലേക്ക മാറുകയായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍  പറഞ്ഞു. സമീപ മാസങ്ങളില്‍ കേരളത്തില്‍ 200ലധികം കിലോ സ്വര്‍ണ്ണം പൊട്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പൊട്ടിക്കലും വിവരങ്ങള്‍ കൈമാറുന്നവരുമെല്ലാം ഒരു വിഭാഗമാണ്. ഗള്‍ഫില്‍ 30 പേരൊക്കെ ഇപ്പോഴും സ്റ്റാന്‍ഡ് ബൈയായി നില്‍ക്കുകയാണ്. തന്നെയാണ്. നിലവില്‍ ദുബായില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സ്വര്‍ണ്ണം കടത്താന്‍ ആളുകളില്ല. ഈ പൊട്ടിക്കല്‍ സംഘങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എല്ലാ ഓപ്പറേഷനും നടത്തുന്നത്.

അവര്‍ ദുബായിലെത്തി കഫ്റ്റീരിയയിലൊക്കെ കുറച്ചുകാലം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരും. ഇതിനൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണം ഭദ്രമായി പാക്ക് ചെയ്യുന്നതിന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആളുകളുണ്ട്.

ഒറ്റുകൊടുക്കുന്നവരുണ്ട്. അല്ലാത്തവരും ഈ സംഘത്തിലുണ്ട്. പൊട്ടിച്ചാലും പല കേസുകളും ഒത്തുതീര്‍പ്പിലെത്തും. അഞ്ച് കിലോയും രണ്ട് കിലോയുമെല്ലാം ഇങ്ങനെ നാട്ടിലെത്തും. ക്യാരിയര്‍മാര്‍ക്ക് ബുദ്ധമുട്ടൊന്നുമില്ല, പൊട്ടിക്കല്‍ നാടകം കളിച്ച് ചില സംഘങ്ങള്‍ക്ക് സ്വര്‍ണ്ണം നല്‍കും. പാലാക്കാട് നിന്നെത്തിയത് പൊട്ടിക്കല്‍ ഗ്രൂപ്പാണ്. ഈയൊരു ഗ്രൂപ്പ് ഉണ്ടെന്ന് അറിഞ്ഞതിനാലാണ് ഷര്‍ട്ട് മാറ്റല്‍ ഉള്‍പ്പെടയുള്ള ആസൂത്രണം നടന്നത്. എത്തിക്കല്‍ പൊട്ടിക്കല്‍ ടീമുകള്‍ സജീവമാണ്. സാധനം പിടിച്ചുപോയി, ഇതൊരു വലിയ ആസൂത്രണമാണ്.

ഉപ്പള, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലൊക്കെ ഈ സംഘങ്ങളുണ്ട്. മലബാറിലാകെ ഇത്തരം സംഘങ്ങളുണ്ട്. പണ്ട് ഇത്തരം പൊട്ടിക്കല്‍ ടീമുകളില്ല. കഴിഞ്ഞ മാസങ്ങളില്‍ 200 കിലോയെങ്കിലും പൊട്ടിക്കല്‍ ടീം തട്ടിയെടുത്തിട്ടുണ്ട്. ഇതൊന്നും പുറത്തുവന്നിട്ടില്ല. രാഷ്ട്രീയക്കാര്‍ ഇത്തരം സംഘങ്ങളെ ഉപയോഗിക്കുകയാണ്.

പൊലീസുകാര്‍ ഇതില്‍ ഇടപെടില്ല. പണ്ടത്തെ കാലത്ത് ഇത്തരം പൊട്ടിക്കല്‍ നടത്തിയാല്‍ ആള് തന്നെ ജീവനോടെയുണ്ടാവില്ല. എത്ര വലിയവനാണേലും പണി കിട്ടും. അന്നൊക്കെ ബോംബെ മംഗലാപൂരം വഴിയാണ് കടത്തുണ്ടായിരുന്നത്.

gold smuggling liberty basheer
Advertisment