റിയാദ് : വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും പ്രത്യേക സാംസ്കാരിക വകുപ്പും മന്ത്രിയും അടക്കം വിപുലമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സൗദി അറേബ്യ സംഗീത രംഗത്തുള്ളവര്‍ക്ക് അവരുടെ കഴിവ് ഉപയോഗിക്കാനും പഠിക്കാനും മായി രണ്ടു സംഗീത ഇൻസ്റ്റിറ്റിയൂട്ടുകൾക്ക് ലൈസൻസ് അനുവദിച്ചു. സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ അറിയിച്ചതാണ് ഈകാര്യം.
/sathyam/media/post_attachments/77Mvu7u7HwaNtkBhtoAB.jpg)
രാജ്യത്ത് ആദ്യമായാണ് സംഗീത ഇൻസ്റ്റിറ്റിയൂട്ടുകൾക്ക് ലൈസൻസുകൾ അനുവദിക്കുന്നത്. വ്യത്യസ്ത സാംസ്‌കാരിക മേഖലകളിൽ ഇൻസ്റ്റിറ്റിയൂട്ടുകൾ ആരംഭിക്കുന്നതിന് സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ നിന്നുള്ള താൽപര്യമുള്ളവർ പ്രത്യേക പ്ലാറ്റ്‌ഫോം വഴി ലൈസൻസിന് അപേക്ഷകൾ സമർപ്പിക്കണമെന്ന് സാംസ്‌കാരിക മന്ത്രി ആവശ്യപ്പെട്ടു.
റിയാദ് ഫെസ്റ്റിവല്‍ അടക്കം വലിയ വിജയമായി പോകുന്ന വേളയിലാണ് ആഗോള മഹാമാരി കടന്നുവരുന്നത് വലിയൊരു ആഘോഷമായി മാറിയ റിയാദ് ഫെസ്റ്റിവല്‍ പോലുള്ള പല സാംസ്കാരിക പരിപാടികളും നിര്‍ത്തിവെക്കേണ്ടിവന്നത്. സാമ്പത്തികമായി ടൂറിസം മേഖലക്ക് അടക്കം വലിയ തിരിച്ചടിയായിരുന്നു. കോവിഡ് ഭീതി വിട്ടൊഴിഞ്ഞാല്‍ സൌദിയിലെ സാംസ്കാരിക രംഗം കൂടുതല്‍ ഊര്ജസ്വലതയോടെ തിരിച്ചു വരുമെന്നാണ് പ്രതീക്ഷ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us