കൊച്ചി : ലൈഫ് മിഷൻ ഇടപാടിലെ ഹൈക്കോടതി വിധി സർക്കാരിന് അനുകൂലമാണെന്ന സർക്കാരിൻറെയും പ്രതികൂലമെന്ന് പ്രതിപക്ഷത്തിന്‍റെയും അവകാശ വാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ ? വിധിയിലെ യഥാർത്ഥ വസ്തുതകൾ എന്തൊക്കെയാണ്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ ചൊവ്വാഴ്ച്ച ( ഒക്ടോബർ 13 ) പുറപ്പെടുവിച്ച വിധി ന്യായത്തിലെ പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്
/sathyam/media/post_attachments/lGJqxD0Y8ZcruyS48xAe.jpg)
എന്താണ് കോൺഗ്രസും അനിൽ അക്കരയും മുന്നോട്ട് വെച്ച വാദങ്ങൾ ?
വടക്കാഞ്ചേരി സർക്കാർ ഭൂമിയിൽ പ്രളയ ബാധിതർക്കായി ലൈഫ് മിഷൻ നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ നിർമ്മാണ കരാറിൽ അഴിമതി നടന്നിട്ടുണ്ട്. യുഎഇ സന്നദ്ധ സംഘടനയുമായി സർക്കാർ ഏജൻസിയായ ലൈഫ്മിഷൻ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണ കരാർ യൂണിടാക് എന്ന കമ്പനിക്ക് നൽകുന്നതിനായി സ്വപ്ന സുരേഷ് അന്നത്തെ ലൈഫ് മിഷൻ സിഇഒ ആയിരുന്ന ശിവശങ്കറുമായി ചേർന്ന് കമ്മീഷൻ കൈപ്പട്ടിയിട്ടുണ്ട്.
ഈ വിഷയത്തിൽ അന്താരാഷ്ട്ര സംഘടന, സർക്കാർ ഏജൻസി, മുതിർന്ന ഉദ്യോഗസ്ഥർ യുഎഇ നയതന്ത്ര കാര്യാലയം, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവരൊക്കെ ഉൾപ്പെട്ടിരിക്കുന്നതിനാൽ, വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിന്റെ ( എഫ്സിആർഎ ) പരിധിയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലും നിയമപരമായും, നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പ് വരുത്തുന്നതിനും സിബിഐ അന്വേഷണം വേണം. ഈ ആവശ്യങ്ങളാണ് ഹൈക്കോടതിയുടെ മുമ്പാകെ കോൺഗ്രസ് ഉന്നയിച്ചത്.
സർക്കാർ എന്തിനാണ് കോടതിയെ സമീപിച്ചത്? മൂന്ന് ആവശ്യങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചത്
1) സിബിഐ അന്വേഷണം പിൻവലിക്കണം.
2) സിബിഐ സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണം.
3) അന്വേഷണത്തിന്റെ പരിധിയിൽ നിന്നും ലൈഫ് മിഷനെയും,, സിഇഒ ആയ യു വി ജോസിനെയും, കരാറുകാരനായ യൂണിടാക്കിനെയും മാറ്റിനിർത്തണം.
ഇതിനായി സർക്കാർ മുന്നോട്ടുവെച്ച വാദങ്ങൾ എന്ത്?
1) സംസ്ഥാന അതിർത്തിക്കുള്ളിൽ നടന്ന ഈ കേസിൽ സിബിഐക്ക് നേരിട്ട് അന്വേഷിക്കാൻ സാധിച്ചത് ഇതിൽ എഫ്സിആർഎ നിയമലംഘനം നടന്നിട്ടുണ്ട് എന്നതിന്റെ പേരിലാണ് ( എഫ്.സി.ആർ.എ സെക്ഷൻ 43 നൽകുന്ന സവിശേഷ അവകാശം). എന്നാൽ ഇവിടെ കരാർ ഒപ്പു വെച്ചിരിക്കുന്നത് യൂണിടാക് എന്ന ബിൽഡറും ,റെഡ്ക്രസെന്റ് എന്ന യുഎഇ സന്നദ്ധ സംഘടനയും തമ്മിലാണ്.
അതിനാൽ, ലൈഫ് മിഷൻ ഇതിൽ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ കേസിൽ ലൈഫ്മിഷനെ എഫ്സിആർഎ ചട്ടങ്ങളുടെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കില്ല. അതുകൊണ്ട് ലൈഫ് മിഷൻ, അതിന്റെ സിഇഒ എന്നിവർ സിബിഐയുടെ അന്വേഷണ പരിധിയിൽ വരുന്നില്ല.അതുകൊണ്ട് ലൈഫ് മിഷൻ എതിരേ അന്വേഷണം നടത്താൻ സിബിഐക്ക് സാങ്കേതികമായി അനുമതിയില്ല.
2) ഡൽഹി സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്റ്റ് അനുസരിച്ച് ഒന്നുകിൽ ഹൈക്കോടതി ഉത്തരവിലൂടെ, അല്ലെങ്കിൽ അതേ ആക്ടിലെ സെക്ഷൻ 6 അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടി മാത്രമേ സംസ്ഥാന അതിർത്തിക്കുള്ളിൽ നടക്കുന്ന മറ്റു കേസുകളിൽ സിബിഐ അന്വേഷണം സാധ്യമാവുകയുള്ളൂ. വിദേശ സംഭാവന നിയന്ത്രണ നിയമം ( എഫ് സി ആർ എ ) നിലനിൽക്കാത്തതിനാൽ അന്വേഷണത്തിനു സിബിഐ സർക്കാരിന്റെ മുൻകൂർ അനുമതി തേടണ്ടതാണ്.
.3) യൂണിടാക് എന്ന സ്ഥാപനം തങ്ങളെ ഏൽപ്പിച്ച നിർമ്മാണ കരാറിന്റെ നിർവഹണത്തിന് ആവശ്യമായ പണമാണ് വിദേശ ഏജൻസിയിൽ നിന്ന് കൈപ്പറ്റിയത്. അത്തരമൊരു നിർമ്മാണം നടത്തുന്നതിന് വിദേശ ഏജൻസിക്ക് സർക്കാരിൻറെ അനുമതി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എഫ്സിആർഎ യുടെ സെക്ഷൻ നാല് (4) സി നൽകുന്ന ആനുകൂല്യം യൂണിടാക്കിന് ലഭിക്കും. അതിനാൽ അവർക്കെതിരെ എഫ്സിആർഎ നിയമലംഘനത്തിന്റെ പേരിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ നിലനിൽക്കില്ല, അതിനാൽ എഫ്ഐആർ റദ്ദാക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us