തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.
/sathyam/media/post_attachments/tTsBU11Zown44IZB5SiQ.jpg)
വട്ടിയൂര്‍ക്കാവിനു സമീപം പാപ്പാട് സ്വദേശി പ്രഭയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
തദ്ദേശമന്ത്രി എ.സി.മൊയ്തീന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുക്കും. തുടര്‍ന്നു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടര ലക്ഷം തികയുന്ന ലൈഫ് പദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും.