ഡല്‍ഹി : ബി.ജെ.പിക്ക് സൈബർ ഇടങ്ങളിൽ പോലും ഇപ്പോൾ പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. ബിജെപി അധികാരത്തിലേറിയത് മുതൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണായുധത്തിൽ മുൻ പന്തിയിലായിരുന്നു സമൂഹ മാധ്യമങ്ങൾ വഹിച്ച പങ്ക്. യുവാക്കൾക്കിടയിലും പൊതു ജനങ്ങൾക്കിടയിലും ഇത് വലിയ സ്വാധീനമാണ് ചെലുത്തിയിരുന്നത്.
/sathyam/media/post_attachments/aMk3Sjji9GEF5zTNZQza.jpg)
എന്നാൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുക എന്നത് ബിജെപിയുടെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയുടെയും പ്രധാന തന്ത്രങ്ങളിൽ ഒന്നാണ്. എന്നാൽ ബി.ജെ.പിയുടെ ഐടി സെൽ സമൂഹമാധ്യമങ്ങളിലും മറ്റും അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോകൾക്കും യുട്യൂബിൽ പോലും ലൈക്കിനെക്കാൽ ഏറെ ഡിസ് ലൈക്കുകളാണ് കാണാൻ കഴിയുന്നത്.
ഒരുകാലത്ത് ചെറുപ്പാർക്കിടയിൽ മോദിയുടെ വീഡിയോ സന്ദേശങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. പക്ഷേ ഈ അടുത്ത കുറച്ച് ദിവസങ്ങളായി ബിജെപിക്കും നരേന്ദ്ര മോദിക്കും സൈബർ ഇടങ്ങളിൽ ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത കുറഞ്ഞു തുടങ്ങിയെന്ന് ബിജെപിയുടെ യുട്യൂബ് ചാനലുകളിൽ നിന്ന് വ്യക്തമാണ്.
കഴിഞ്ഞയാഴ്ച്ച നരേന്ദ്ര മോദിയുടെ മൻകി ബാത്ത് പരിപാടിയുടെ യൂട്യൂബ് വീഡിയോ മുതലാണ് ഡിസ് ലൈക്കുകളുടെ പ്രവാഹം തുടങ്ങിയത്. ലൈക്കിനെക്കാൽ ഏറെ ഡിസ് ലൈക്കുകൾ വാങ്ങികൂട്ടി മോഡി വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ വനിതാ പ്രബേഷനറുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്ന വിഡിയോക്കും കോവിഡ് കാലത്തു മോദി സർക്കാർ നടത്തിയ ഇടപെടലുകളെക്കുറിച്ചുളള അനിമേഷൻ വിഡിയോക്കും മോദിയുടെ യുഎസ് സ്ട്രാറ്റജിക് ഫോറം പ്രസംഗത്തിനും ഡിസ്‍ലൈക്കുകളാണു കൂടുതൽ.
ബിജെപി വക്താവ് സംബിത് പത്ര കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളന വിഡിയോക്കും കിട്ടി ലൈക്കിനേക്കാളേറെ ഡിസ്‌ലൈക്കുകൾ. കുറച്ച് ദിവസത്തിനുള്ളിൽ ഇത്രയധികം ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യുട്യൂബ് ചാനലിലെ ലൈക്ക്, ഡിസ് ലൈക്ക് ബട്ടനുകൾ മറച്ചുവെച്ചിരിക്കുകയാണ് ബിജെപി ഐടി സെൽ.
എന്നാൽ സൈബർ ഇടങ്ങളിലെ ബിജെപിയുടെ കഷ്ടകാലം അതിലും തീരുന്നില്ല. ബിജെപിയുടെ ട്വിറ്റർ അക്കൊണ്ട് മുതൽ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും ജനങ്ങൾ പ്രതിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്തിൻറെ ജിഡിപിയിലുണ്ടായ തകർച്ചയെ ന്യായീകരിച്ച് ഇട്ട അനിമേഷൻ വീഡിയോക്കും ജനങ്ങൾ അത്രതന്നെ വില കൽപ്പിച്ചിട്ടില്ല.
ഇതിനെതിരെ ഏറ്റവും കൂടുതൽ വിമർശനങ്ങളാണ് പാർട്ടിയും മോദിയും ഏറ്റുവാങ്ങി യിരിക്കുന്നത്. സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയെ കുറിച്ച് പ്രതികരിക്കാത്തതിനാണ് വീഡിയോക്ക് താഴെ വന്ന കമൻറുകളിൽ ഏറെയും. നീറ്റ് ജെഇഇ പരീക്ഷകൾ കോവിഡ് കാലത്ത് നടത്തുന്നതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പെട്ടന്ന് ഉണ്ടായ ഈ സമീപനത്തെ ബിജെപിയുടെ ഐടി സെൽ പ്രതിപക്ഷത്തിൻറെ ഗൂഢാലോചനയെന്നാണ് പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us