സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

New Update

ന്യുഡല്‍ഹി: സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷകയായിരുന്ന ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. 1968ല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.

Advertisment

publive-image

മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎല്‍ ബിരുദം നേടി. ഇന്ത്യയില്‍ ആദ്യമായി എംഎല്‍ നേടിയ വനിതയെന്നും വിദേശകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശകന്‍കൂടിയായിരുന്ന പോളണ്ടുകാരന്‍ പ്രഫ.ചാള്‍സ് ഹെന്റി അലക്സാണ്ടര്‍ വിഛിന്റെ ശിഷ്യയെന്നും തുടങ്ങിയ വിശേഷണങ്ങള്‍ അഡ്വ.ലില്ലിക്കുണ്ട്.

അഴിമതിക്കാരയ രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ വിലക്കാനുള്ള സുപ്രീം കോടതി വിധി ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലായിരുന്നു. വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടിയും ലില്ലി തോമസ് പ്രവര്‍ത്തിച്ചു.

lilyy thomas advocate supreme court
Advertisment