ദേശീയം

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയാൽ ബിജെപിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്‌; യെയദ്യൂരപ്പയ്ക്ക് പിന്തുണയുമായി ലിംഗായത്ത് വിഭാഗം

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, July 20, 2021

ബെംഗളൂരു: ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയാൽ ബിജെപിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് വീരശൈവ – ലിംഗായത്ത് വിഭാഗം. യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരുമെന്നും കാലവധി പൂർത്തിയാക്കുമെന്നും വിശ്വാസമുണ്ടെന്ന്‌ വീര സോമേശ്വര ശിവാചാര്യ സ്വാമി വ്യക്തമാക്കി.

തങ്ങളുടെ സമുദായത്തിന്റെ പിന്തുണ യദ്യൂരപ്പയ്ക്കാണെന്നും അദ്ദേഹത്തെ പുറത്താക്കാൻ ശ്രമിച്ചാൽ ബിജെപി സ്വയം നശിക്കുമെന്ന് കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ വീരശൈവ മഹാസഭ തലവനുമായ ഷമനൂരു ശിവശങ്കരപ്പ പറഞ്ഞു.

×