മാഡ്രിഡ്: ഒസാസുനയ്ക്കെതിരെ നേടിയ ഗോൾ കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ച് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി. ഗോൾ നേടിയ ശേഷം ജഴ്സിയഴിച്ച് മറഡോണ അർജൻറീനിയൻ ക്ലബ്ബായ നെവൽസ് നെവൽസ് ബോയ്സിനായി അണിഞ്ഞിരുന്ന ജഴ്സി പ്രദർശിപ്പിച്ചു. തുടർന്ന് ആകാശത്തേക്ക് കൈകളുയർത്തിയാണ് മെസ്സി ആദരാഞ്ജലികൾ അർപ്പിച്ചത്.
I love this so much ❤️ pic.twitter.com/zQx5PMpanL
— J. (@MessiIizer) November 29, 2020
ഏഴാം മിനിട്ടിലായിരുന്നു സംഭവം. ട്രിൻകാവോയുടെ പാസിൽ നിന്ന് ഗോൾ കണ്ടെത്തിയ താരം ബാഴ്സലോണ ജഴ്സി അഴിച്ച് ഉള്ളിൽ ധരിച്ചിരുന്ന മറഡോണയുടെ ജഴ്സി പ്രദർശിപ്പിക്കുകയായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചു. മാർട്ടിൻ ബ്രാത്‌വെയ്റ്റ്, അൻ്റോയിൻ ഗ്രീസ്മാൻ, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരാണ് ബാഴ്സലോണയുടെ മറ്റു സ്കോറർമാർ.
ലാലിഗയിൽ 14 പോയൻറുമായി ഏഴാം സ്ഥാനത്താണ് ബാഴ്സ. റയൽ സൊസിഡാഡ്, അത്ലറ്റികോ മഡ്രിഡ് (23) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. റയൽ നാലാമതാണ്.