സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ചരിത്ര നേട്ടവുമായി ലയണല്‍ മെസി. കരിയറിലെ എഴുന്നൂറാം ഗോള്‍ നേടി. ലാലീഗയില്‍ ബാഴ്‌സലോണ – അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലായിരുന്നു നേട്ടം. മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്.
Advertisment
നൂകാംപില്‍ നടന്ന മത്സരത്തില്‍ ഹാഫ് ടൈംപിന്നിട്ട് അഞ്ച് മിനിറ്റിന് ശേഷമായിരുന്നു മെസിയുടെ ഗോള്‍. നെല്‍സണ്‍ സമോഡോയെ ഫിലിപെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസി 700 ാം ഗോള്‍ തികച്ചത്. ബാഴ്‌സലോണക്കായി 630 ഉം അര്‍ജന്റീന ജഴ്‌സിയില്‍ 70 ഗോളുകളുമാണ് താരം നേടിയത്.
CONGRATULATIONS TO LEO #MESSI FOR SCORING THE 700TH GOAL OF HIS PROFESSIONAL CAREER!
— FC Barcelona (@FCBarcelona) June 30, 2020
630 🔵🔴
70 🇦🇷
🐐 pic.twitter.com/slHPEwoekA