മെസി കണ്ണീര്‍ തുടച്ച ടിഷ്യു പേപ്പര്‍ ലേലത്തിന്; വില 7.44 കോടി രൂപ!

New Update

publive-image

ബാഴ്‌സിലോണയില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിനിടെ സൂപ്പര്‍താരം ലയണല്‍ മെസി വിതുമ്പിക്കരയുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭാര്യ അന്റോനെല്ല നല്‍കിയ ടിഷ്യു പേപ്പര്‍ ഉപയോഗിച്ചാണ് മെസി കണ്ണീര്‍ തുടച്ചത്. ഈ ടിഷ്യു പേപ്പര്‍ ലഭിച്ച ആരാധകന്‍, അത് ലേലത്തില്‍ വച്ചിരിക്കുകയാണ്.

Advertisment

ഓണ്‍ലൈന്‍ സൈറ്റിലൂടെ ലേലത്തിന് വച്ച ടിഷ്യു പേപ്പറിന് 7.44 കോടി രൂപയാണ് വില. ‘മെസ്സിയെപ്പോലെ ഒരു ലോകോത്തക ഫുട്ബോളറെ ക്ലോൺ ചെയ്തെടുക്കാൻ മെസ്സിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു’– എന്ന പരസ്യവാചകത്തോടെയാണു ടിഷ്യു പേപ്പർ ലേലത്തിനെത്തുന്നത്.

messi lionel messi
Advertisment