വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 9 സിംഹങ്ങള്‍ക്കു കോവിഡ്; രോഗം സ്ഥിരീകരിച്ചത് ഒരു സിംഹം ചത്തത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

New Update

publive-image

ചെന്നൈ: ചെന്നൈയിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരു സിംഹം ചത്തു. ഒന്‍പത് വയസുള്ള പെണ്‍സിംഹമാണ് ചത്തത്. മറ്റ് ഒന്‍പത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Advertisment

13 സിംഹങ്ങളാണ് ഇവിടെ ആകെയുള്ളത്. ചികിത്സാ മാര്‍ഗനിര്‍ദേശത്തിനായി അധികൃതര്‍ ഹൈദരാബാദിലെ മൃഗശാലാ അധികൃതര്‍ ഹൈദരാബാദിലെ മൃഗശാലാ അധികൃതരുടെ സഹായം തേടി. ഹൈദരാബാദിലെ മൃഗശാലയിൽ നേരത്തേ സിംഹങ്ങൾക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കോവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളും മൃഗശാല എടുത്തിരുന്നു. എന്നാല്‍, എങ്ങനെയാണ് സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Advertisment