മദ്യഷോപ്പില്‍ വന്‍ മോഷണം

New Update

ഹൈദരാബാദ്:  ഗാന്ധിനഗറിലുള്ള മദ്യഷോപ്പില്‍ വന്‍ മോഷണം. 26000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും കടയില്‍നിന്ന് മോഷണം പോയി. കെട്ടിടം ഡ്രില്‍ ഉപയോഗിച്ച് തുരന്നാണ് മോഷണം നടത്തിയിരിക്കുന്നത്.

Advertisment

 

publive-imageo
കടയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ സഹായതോടെ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

25 വയസ് പ്രായം തോന്നുന്ന യുവാവാണ് മോഷണത്തിന് പിന്നാലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കടയുടെ മേല്‍ക്കൂര തുരന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് യുവാവ് അകത്ത് കടന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കടയുടമ മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.

 

 

liquor liquer doctor priscription
Advertisment