കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആസാമിൽ നിന്നൊരു സ്ഥാനാർത്ഥി

author-image
admin
New Update

publive-image

Advertisment

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആസാമിൽ നിന്നൊരു സ്ഥാനാർത്ഥി. കണ്ണൂർ ജില്ലയിലെ ഇരിട്ടി നഗരസഭയിലേക്കാണ് ആസാം സ്വദേശിനിയായ മുൻമി ഗൊഗോയ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.മലയാളത്തിൽ നന്നായിസംസാരിക്കാനറിയാം മുൻമിക്ക്. പൊതുപ്രവർത്തനത്തിന് ഭാഷയൊരു തടസമല്ലെന്ന് മുൻമി പറയുന്നു.

ആസാമിലെ ലക്കിൻപൂർ ബോഗിനടിയാണ് മുൻമിയുടെ സ്വദേശം.ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡായ വികാസ് നഗറിലാണ് മുൻമി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഏഴ് വർഷം മുൻപ് ഇരിട്ടി പയഞ്ചേരി സ്വദേശി ഷാജിയെ വിവാഹം കഴിച്ചതോടെയാണ് കേരളത്തിലെത്തിയത്.

ചെങ്കൽ തൊഴിലാളിയായ ഷാജി സമൂഹമാധ്യമങ്ങളിലൂടെയാണ് മുൻമിയെ പരിചയപ്പെട്ടത്. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായി. ഇരിട്ടി ഊവ്വാപ്പള്ളിയിലെ വാടക വീട്ടിലാണ് ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പം മുൻമി കഴിയുന്നത്.

Advertisment