ഇടുക്കിയില്‍ നടി അനുശ്രീയുടെ കാര്‍ ബൈക്കിലിടിച്ചു; സഹോദരങ്ങള്‍ക്ക് സാരമായി പരിക്കേറ്റു, അപകടം ഉത്ഘാടനം കഴിഞ്ഞു മടങ്ങവെ

സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അനുശ്രീ.

New Update
നടി അനുശ്രീ വോട്ട് ചോദിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റു


ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്.

Advertisment

 

നെടുംകണ്ടം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഹോദരങ്ങളാണ്. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അനുശ്രീ.


നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയില്‍ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.

പരിക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

idukki car accident actress anusree
Advertisment