/sathyam/media/media_files/o2DCPcuiGmt3uo66skBm.jpg)
നെടുങ്കണ്ടം: കാലിക്കട്ട് യൂണിവേഴ് സിറ്റി സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന ജുജിട്സു ചാമ്പ്യൻ ഷിപ്പിൽ ഇടുക്കിയിൽനിന്നുള്ള എട്ടംഗ സംഘം നേടിയത് ഒന്പതു സ്വർണ മെഡലുകൾ.
പുരുഷൻമാരുടെ 69 കിലോഗ്രാം വിഭാഗത്തിൽ അഭിജിത്ത് എം. മഹേഷ്, 77 കിലോ വിഭാഗത്തിൽ അഖിൽ ജോൺ, ഹാരിഷ് വിജയൻ എന്നിവരും 85 കിലോ വിഭാഗത്തിൽ അർജുൻ അജികുമാർ, 69 കിലോ വിഭാഗത്തിൽ രാഹുൽ ഗോപി, വനിതകളുടെ 63 കിലോ വിഭാഗത്തിൽ പാർവതി രാജേന്ദ്രൻ, 48 കിലോ ഗ്രാം വിഭാഗത്തിൽ അരുണിമ ബിജു, 45 കിലോഗ്രാം വിഭാഗത്തിൽ മേഘാ സോമൻ എന്നിവർ ഇടുക്കിക്കായി സ്വർണ മെഡൽ നേട്ടം കൈവരിച്ചു.
എല്ലാവരും ദേശീയ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടി. ഇവർ നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ അക്കാദമിയിലെ താരങ്ങളാണ്. സച്ചിൻ ജോണിയാണ് ടീമിന്റെ പരിശീലകൻ. ടീം നാളെ മടങ്ങിയെത്തും.