ഇടുക്കിയില്‍ ലഹരി വസ്തുക്കൾ പിടികൂടി; കഞ്ചാവും എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ

.പ്രതിയുടെ പക്കല്‍ നിന്നും അഞ്ച് കിലോയിലധികം കഞ്ചാവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു. പ്രതി ഒരു സ്വിഫ്റ്റ് കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്.

author-image
ഷാനവാസ് കാരിമറ്റം
Updated On
New Update
asdasd

അടിമാലി:  തലമാലിയില്‍ കഞ്ചാവും എംഡിഎംഎയും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുമായി യുവാവ് പോലീസിന്റെ പിടിയിലായി.

Advertisment

ആലപ്പുഴ ചേര്‍ത്തല സ്വദേശി കിരണിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.പ്രതിയുടെ പക്കല്‍ നിന്നും അഞ്ച് കിലോയിലധികം കഞ്ചാവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു. പ്രതി ഒരു സ്വിഫ്റ്റ് കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്.

ഈ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചിരുന്ന ബാഗില്‍ നിന്നുമാണ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. ഇയാള്‍ ലഹരി വസ്തുക്കള്‍ ചില്ലറ വില്‍പ്പനക്ക് എത്തിച്ചതായാണ് വിവരം.അടിമാലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്. 

mdma idukki
Advertisment