തോട്ടം കൈമാറി; ഇടുക്കിയില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധം

മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. പ്രൊവിഡന്റ് ഫണ്ട് ഇനത്തിൽ 1.55 കോടി രൂപ അടയ്ക്കാനുണ്ടായിരുന്നു. ഇതിൽ 1.15 കോടി രൂപ അടച്ചു.

New Update
gxdgdg

പീരുമേട് : തോട്ടം പുതിയ മാനേജ്‌മെന്റിന് കൈമാറിയിട്ടും ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ തോട്ടം തൊഴിലാളികൾ പ്രതിഷേധത്തിൽ. പാമ്പനാർ ചിദംബരം മരിക്കാർ പ്ലാന്റേഷൻ എസ്റ്റേറ്റിലെ തൊഴിലാളികളാണ് പ്രതിഷേധിച്ചത്. തോട്ടം പുതിയ ഉടമയ്ക്ക് കൈമാറിയിട്ടും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാൻ തോട്ടംഉടമ തയ്യാറായിട്ടില്ല. 52-സ്ഥിരം തൊഴിലാളികളും അൻപതിലേറെ താത്കാലിക തൊഴിലാളികളും ഇവിടെ ജോലിചെയ്തുവരുന്നു. 12 വർഷങ്ങൾക്ക് മുൻപ് വിരമിച്ച തൊഴിലാളികൾ ഉൾപ്പെടെ 25 വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാനുണ്ട്.

മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. പ്രൊവിഡന്റ് ഫണ്ട് ഇനത്തിൽ 1.55 കോടി രൂപ അടയ്ക്കാനുണ്ടായിരുന്നു. ഇതിൽ 1.15 കോടി രൂപ അടച്ചു. ബാക്കിത്തുക അടയ്ക്കാനുണ്ട്. ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു.

ഫാക്ടറി പടിക്കൽ നടത്തിയ പ്രതിഷേധയോഗത്തിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു. എം.തങ്കദുരൈ, സി.ആർ.സോമൻ, വൈ.എം. ബെന്നി, സി.പി. ബാബു, എ.രാമൻ, പി.കെ. രാജൻ, മഹേന്ദ്രൻ, കെ.എൻ.നെജീബ്, എം.ശേഖർ, ഡി.രാജു എന്നിവർ പങ്കെടുത്തു.

idukki
Advertisment