Advertisment

ഇടുക്കിയില്‍ കടുവയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് സൂപ്പർവൈസർ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണു.

എസ്റ്റേറ്റ് വക സ്ഥലത്ത് കടുവയെ കണ്ടതോടെ തൊഴിലാളികളോട് ജോലി നിർത്തി പോകുവാൻ പറഞ്ഞ ശേഷം തങ്കരാജ് കയറ്റം ഓടിക്കയറുന്നതിനിടെ ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു.

fasdfsadf

ഇടുക്കി:  വണ്ടിപ്പെരിയാര്‍ 56 ആം മൈലിന് സമീപം കടുവയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു. പട്ടുമല ദേവാലയ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തങ്കരാജാണ് കടുവയെ കണ്ട് കുഴഞ്ഞ് വീണത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

 

 

കഴിഞ്ഞ ദിവസം വണ്ടി പെരിയാര്‍ 56 ആം മൈലിന് സമീപം വാഹന യാത്രികര്‍ കടുവയെ കാണുകയും തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിക്കുകയും ചെയ്തതിരുന്നു. ഇതിന് സമീപമുള്ള പ്രദേശത്താണ് ഇന്ന് കടുവയെ കണ്ട്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. എസ്റ്റേറ്റ് വക സ്ഥലത്ത് കടുവയെ കണ്ടതോടെ തൊഴിലാളികളോട് ജോലി നിര്‍ത്തി പോകുവാന്‍ പറഞ്ഞ ശേഷം തങ്കരാജ് കയറ്റം ഓടിക്കയറുന്നതിനിടെ ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു.

തങ്കരാജിനെ കാണാതായതിനെ തുടര്‍ന്ന് തിരികെ എത്തിയ തൊഴിലാളികളാണ് പ്രദേശവാസികളെ വിവരമറിയിച്ച് തങ്കരാജിനെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വനം വകുപ്പിന്റെയും നാട്ടുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ന്നും പ്രദേശത്ത് കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലുമാണ്. എന്നാല്‍ കടുവയെ കണ്ടു എന്ന കാര്യത്തില്‍ സ്ഥിരികരണം ലഭിച്ചിട്ടില്ലന്ന് റേഞ്ച് ഓഫിസര്‍ ബി.ആര്‍ ജയന്‍ വ്യക്തമാക്കി.

#tigers #idukki
Advertisment