പാലാ- തൊടുപുഴ റൂട്ടിൽ അനധികൃത മദ്യവിൽപ്പന; ഒരാൾ അറസ്റ്റിൽ

New Update

publive-image

പാലാ: ഇന്നലെ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ബി. ആനന്ദരാജും പാർട്ടിയും നടത്തിയ പെട്രോളിംഗിനിടെ പാലാ- തൊടുപുഴ സെന്റ് ജോസഫ് ചർച്ചിന് അടുത്ത് വെച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയ എടക്കാട്ട്കുടിയിൽ വീട്ടിൽ ബിനു ജോസ് (45) എന്നയാളെ പേലീസ് അറസ്റ്റ് ചെയ്തു.

Advertisment

പ്രതിയുടെ പക്കൽ നിന്നും 4 ലിറ്റർ ഐഎംഎഫ്എല്ലും, മദ്യം വിറ്റ വകയിൽ കണ്ടെടുത്ത 650 രുപയും കണ്ടടുത്തു. ഇയാളുടെ പേരിൽ മദ്യം വിൽപ്പന നടത്തിയ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ ഡബ്ലു.സി.ഇ.ഒ വിനീതാ വി നായർ, സി.ഇ.ഒ ഷെബിൻ റ്റി മാർക്കോസ്, സാജിദ് പി. എ, നന്ദു എം.എൻ, അഭിലാഷ് സി.എ, സി കണ്ണൻ എന്നിവർ പങ്കെടുത്തു.

NEWS
Advertisment