Advertisment

കേരള രാഷ്ട്രീയത്തിന്റെയും മലയാള മാധ്യമങ്ങളുടെയും ക്രെഡിബിലിറ്റി കളഞ്ഞത് സോളാർ വിവാദം ? ഇപ്പോഴിതാ പഴയ വ്യഭിചാരപ്പണിക്കാരും കൂട്ടിക്കൊടുപ്പുകാരും വീണ്ടും കളം നിറയുന്നു. അന്ന് ഉമ്മൻ ചാണ്ടിക്കെതിരായിരുന്നു നിലവിളി എങ്കിൽ ഇപ്പോൾ ഒ.സിക്ക് വേണ്ടിയാണ് മുറവിളി. സോളാർ അന്വേഷണത്തിനും കോലാഹലങ്ങൾക്കുമായി കൊച്ചുകേരളം ചെലവാക്കിയത് കോടികൾ. ഒരു പടുവിളയ്ക്ക് ചക്കരപെണ്ണിന്റെ 'കമ്പിക്കഥ' കേൾക്കാൻമാത്രം ചെലവായത് 8 കോടി ! ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തേക്കാൾ കേരളം ചർച്ച ചെയ്ത ഈ അശ്ലീലം തുടരണോ ?

സോളാറിലെ രാഷ്ട്രീയ വിവാദങ്ങള്‍ എന്തുതന്നെയായാലും ആ ഇടപാടിലെ വ്യഭിചാരപ്പണിക്കാരും കൂട്ടിക്കൊടുപ്പുകാരും വീണ്ടും നവമാധ്യമങ്ങളില്‍ നിറയുകയാണ്. അവരുടെയൊക്കെ വോയിസ് മെസേജുകള്‍ ഇപ്പോള്‍ നാട്ടിലെ അതേ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകള്‍ മത്സരിച്ച് സംപ്രേഷണം ചെയ്യുകയാണ്.

author-image
കിരണ്‍ജി
New Update
sharanya manoj ganesh kumar oommen chandy ramesh chennithala thiruvanchoor radhakrishnan

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഏറ്റവും കൂടുതല്‍ മലീമസമാക്കിയ വിവാദം സോളാര്‍ ആയിരുന്നു. മലയാള മാധ്യമങ്ങളുടെ മുഴുവന്‍ ക്രെഡിബിലിറ്റിയും നിലവാരവും നഷ്ടമാക്കിയതും ഈ വിവാദമായിരുന്നു.

Advertisment

ഇപ്പോഴിതാ വീണ്ടും സോളാര്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. അതിനായി ഒരു ബാഹ്യ അജണ്ട സംസ്ഥാന രാഷ്ട്രീയത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ.


സോളാറിലെ രാഷ്ട്രീയ വിവാദങ്ങള്‍ എന്തുതന്നെയായാലും ആ ഇടപാടിലെ വ്യഭിചാരപ്പണിക്കാരും കൂട്ടിക്കൊടുപ്പുകാരും വീണ്ടും നവമാധ്യമങ്ങളില്‍ നിറയുകയാണ്. അവരുടെയൊക്കെ വോയിസ് മെസേജുകള്‍ ഇപ്പോള്‍ നാട്ടിലെ അതേ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകള്‍ മത്സരിച്ച് സംപ്രേഷണം ചെയ്യുകയാണ്.


ഈ അശ്ലീല ബിംബങ്ങള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കി നല്‍കി അവരുടെ വിലപേശല്‍ ശേഷി വര്‍ധിപ്പിച്ചു നല്‍കുന്ന പണിയാണ് ഇപ്പോള്‍ യൂട്യൂബര്‍മാരുടെ കര്‍ത്തവ്യം.

അതിനെല്ലാം അപ്പുറം വീണ്ടും സോളാര്‍ ചര്‍ച്ചയില്‍ കൊണ്ടുവരാനുള്ള ഒരു രാഷ്ട്രീയ അജണ്ട പുറത്ത് സെറ്റ് ചെയ്യപ്പെടുകയുമാണ്. ഇത് കേരള രാഷ്ട്രീയത്തെയും മാധ്യമലോകത്തെയും കൂടുതല്‍ മലീമസമാക്കുമെന്നതില്‍ തര്‍ക്കമില്ല. പഴയ സോളാർ വിവാദ വാർത്തകളും ചാനൽ ചർച്ചകളും ഒടുവിലെ സിഡി തപ്പിയുള്ള കോയമ്പത്തൂർ പ്രയാണവുമൊക്കെ മലയാള മാധ്യമങ്ങളുടെ വില കളഞ്ഞ സംഭവ പരമ്പരകളായിരുന്നു. 

solar scam protest


അന്ന് കോയമ്പത്തൂരിൽ സിഡി തപ്പി പോയപ്പോൾ കിട്ടിയത് ബിജു രാധാകൃഷ്ണന്റെ പഴയ അണ്ടർവെയറായിരുന്നുവെന്ന വിവരങ്ങളൊക്കെ മാധ്യമങ്ങളെ വെറും കോമാളികളാക്കി മാറ്റി. [ സോളാർ കേസിന്റെ തുടക്കം മുതൽ ഇത് മെറിറ്റ് ഇല്ലാത്ത ആരോപണവും വിവാദവും എന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട് ഇപ്പോഴത്തെ അതേ നിലപാട് സ്വീകരിച്ചു ഈ വിവാദത്തിനെതിരെ നിന്ന ഏക മാധ്യമമാണ് സത്യം ഓൺലൈൻ.] 


മുമ്പ് സോളാറിലെ നിലവിളി ഉമ്മന്‍ ചാണ്ടിക്കെതിരായിരുന്നു. ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഈ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കിയത്. പക്ഷേ ഇപ്പോഴത്തെ മുറവിളി ഉമ്മന്‍ ചാണ്ടിക്കുവേണ്ടിയാണ്.

വേട്ടയാടപ്പെട്ട ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ ഗൂഢാലോചന നടത്തിയതാരെന്നതാണ് പുതിയ തര്‍ക്കം. അന്വേഷിക്കേണ്ടത് ഗൂഢാലോചനയാണ്. സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ടാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതെങ്കിലും റിപ്പോര്‍ട്ടിലില്ലാത്ത കാര്യങ്ങളാണ് പുതിയ വിവാദങ്ങള്‍.

റിപ്പോര്‍ട്ടില്‍ പറയുന്നത് സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പേജുകളിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ കൊണ്ടുവന്ന് ഇവരെ പ്രതികളാക്കാന്‍ നടന്ന ഗൂഢാലോചനയാണ്. കെബി ഗണേശ് കുമാര്‍, ആര്‍ ബാലകൃഷ്ണപിള്ള, ഇവരുടെ ബന്ധു ശരണ്യ മനോജ്, ഗണേശിന്‍റെ പിഎ പ്രദീപ് എന്നിവരിലേയ്ക്കാണ് റിപ്പോര്‍ട്ടിലെ പേരുകളും സൂചനകളും നീളുന്നത്.

പക്ഷേ ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ഉന്നം വച്ചാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയത് സ്വന്തം പാര്‍ട്ടിയില്‍ നിന്നാണെന്ന് തെളിഞ്ഞാല്‍ അതിന്‍റെ നേട്ടവും ഇടതുപക്ഷത്തിന് കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. 

solar scam protest-2


ഇടതുപക്ഷത്തുനിന്നും ഗൂഡാലോചന ആരോപിക്കപ്പെടുന്നത് കെ ബി ഗണേഷ് കുമാറിനെതിരെയാണ്. ഗണേഷ് ആണെങ്കിൽ കുറേകാലമായി സർക്കാരിന് അഭിമതനുമല്ല. മാത്രമല്ല നവംബറിൽ മന്ത്രിസ്ഥാനം ചോദിക്കാൻ കോപ്പ് കൂട്ടുന്ന അദ്ദേഹത്തെ ഈ വിവാദത്തിൽ തളയ്ക്കുകയുമാകാം.


ഈ കേസിനും അതിന്‍റെ പേരിലുണ്ടായ അന്വേഷണങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വേണ്ടി ഈ കൊച്ചു കേരളത്തിലെ ഖജനാവ് മുടിച്ചു കളഞ്ഞത് എത്ര കോടികളാണെന്നാണ് യഥാര്‍ഥത്തില്‍ ഇപ്പോള്‍ അന്വേഷിക്കേണ്ടത്. അന്വേഷണത്തിന് മാത്രമല്ല പണം ചെലവായത്. 

സമരങ്ങളുടെ പേരിൽ തകർക്കപ്പെട്ട പൊതുമുതൽ, അതിനായി സുരക്ഷയൊരുക്കാൻ അധിക പോലീസ് സംവിധാനം, സമരങ്ങൾ നേരിടാൻ പോലീസിനെ ഇറക്കിയത്, അന്വേഷണ സംഘങ്ങൾക്കു വേണ്ടിയും കോടതിയിലും ചിലവാക്കിയ കോടികൾ എന്നുവേണ്ട എത്രയോ കാലമായി ഈ വിഴുപ്പ് നാട് ചുമക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തേക്കാൾ കേരളം ഈ വിഷയം ചർച്ച ചെയ്തിരിക്കുന്നു. അത്രയ്‌ക്കൊക്കെ മൂല്യമുള്ള കഥാപാത്രങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത് ?  

വീണ്ടും കോടികള്‍ പാഴാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ചക്കരപ്പെണ്ണിന്‍റെ 'കമ്പിക്കഥ' കേള്‍ക്കാന്‍ ഒരു പടുവിള മുടിച്ചുകളഞ്ഞത് 8 കോടിയാണ്. അതുപോലെ വേറൊന്നിനെകൂടി കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കോടതിയിൽ വച്ചപ്പോൾ അതിലെ അശ്ലീല ഭാഗങ്ങൾ മുഴുവൻ നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെട്ടു. അത് നീക്കിക്കഴിഞ്ഞപ്പോൾ പിന്നെ ആമുഖ കുറിപ്പ് മാത്രമായിരുന്നു മിച്ചം. കാത്തിരിക്കാം അതുപോലൊരെണ്ണത്തിനും കൂടി.

Advertisment