/sathyam/media/media_files/PhKBDKfvsQvQf446Ny0T.jpg)
ആലപ്പുഴ: മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ച വാഹനം തോട്ടില്‍ വീണു. ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംഗ്ഷന് തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്താണ് സംഭവം നടന്നത്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.
ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യുവാക്കളുടെ സഞ്ചാരമെന്നാണ് റിപ്പോര്‍ട്ട്. മധുരയിൽ നിന്ന് കൊല്ലം - ആലപ്പുഴ വഴി മൂന്നാറിലേക്ക് പോവുകയായിരുന്നു സംഘം. ഹെൽത്ത് സെന്ററിനു സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നത് നിന്നു. തുടര്‍ന്ന് വാഹനം തിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിന്‍വശത്തെ ടയര്‍ തോട്ടിലേക്ക് ഇറങ്ങിയത്.
ജെസിബി ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ടാണ് വാഹനം തോട്ടില്‍ നിന്ന് കയറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന് കേടുപാടുകള്‍ ഇല്ലാതിരുന്നതിനാല്‍ സംഘം മൂന്നാറിലേക്ക് പോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us