/sathyam/media/media_files/e6Oz26Fp6rRZeuv0qnyf.jpg)
ആലപ്പുഴ: ട്യൂഷന് വന്ന 10 വയസുകാരിയെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരേ കേസ്. മാരാരിക്കുളം വടക്ക് മാപ്പിളപറമ്പില്‍ ദേവികയെ പ്രതിയാക്കിയാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മതിയായ ബന്തവസ്സ് ചെയ്യാതെ ഉദാസീനമായി നായയെ വളര്‍ത്തിയതിനാണ് കേസ്. വീട്ടിനകത്തിട്ട് വളര്‍ത്തുന്ന നായ, ചങ്ങലയില്‍നിന്ന് രക്ഷപ്പെട്ട് ഓടിവന്ന് 10 വയസുകാരിയെ കടിക്കുകയായിരുന്നു.
കുട്ടിയുടെ വലതുകാലിലും കാല്‍പാദത്തിലും ഇടതുകാല്‍ മുട്ടിലും ഇടുപ്പിലും നായയുടെ കടിയേറ്റു. കുട്ടിയുടെ അമ്മ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ നായ ആക്രമിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ 16-ാം തീയതി വൈകിട്ട് 6.55 ഓടെയാണ് സംഭവം.
ദേവികയുടെ സഹോദരിയാണ് നായയെ വളര്‍ത്തുന്നത്. ഇവര്‍ എത്തി നായയെ കൂട്ടിലാക്കി. കുട്ടി പതിവായി ട്യൂഷന് പോയിരുന്ന വീട്ടിലാണ് സംഭവം. വീട്ടിലുള്ളവര്‍ക്കും നായയെ പേടിയാണെന്ന വിശദീകരണം കേട്ടപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us