വയനാടിനെ സഹായിക്കുന്ന എല്ലാവര്‍ക്കും ഒരു ബിഗ് സല്യൂട്ട്: ദുല്‍ഖര്‍ സല്‍മാന്‍

വയനാടിനും കാലവര്‍ഷക്കെടുതിയില്‍ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന’ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.

author-image
shafeek cm
New Update
dq wayanad

കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനമറിയിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഐക്യത്തിന്റെയും ധീരതയുടെയും അര്‍പ്പണബോധത്തിന്റെയും അവിശ്വസനീയമായ പ്രകടനമാണ് വയനാട്ടില്‍ നാം കാണുന്നതെന്ന് ദുല്‍ഖര്‍ കുറിച്ചു. വയനാട്ടിലെ ദുരിത മുഖത്തെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

‘സൈനിക ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക നായകന്മാര്‍ക്കും വയനാടിനെ സഹായിക്കാന്‍ കൈനീട്ടുന്ന എല്ലാവര്‍ക്കും ഒരു ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. വയനാടിനും കാലവര്‍ഷക്കെടുതിയില്‍ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന’ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.

ദുരിതം പേറുന്ന വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകള്‍ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷന്‍ കാര്‍ഡ്, വോട്ടര്‍പട്ടിക, സ്‌കൂള്‍ രജിസ്റ്റര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തില്‍ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. എത്രയും വേഗം കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷ

Advertisment