കൊച്ചി: എറണാകുളം കറുകപ്പള്ളിയിൽ സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങി വിദ്യാർത്ഥിക്ക് പരിക്കേറ്റു. അപകടത്തിൽ വിദ്യാർത്ഥിയുടെ വിരൽ അറ്റുതൂങ്ങി. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് (17) പരിക്കേറ്റത്.
അറ്റുപോയ കൈവിരൽ പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തു. വെള്ളിയാഴ്ച വൈകിട്ട് കറുകപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം.