മുളന്തുരുത്തി. സമന്വയ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി. അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ പൂക്കളം തീർത്തു. പൂക്കളം ഒരുക്കുന്നതിന് അസോസിയേഷൻ മുൻ പ്രസിഡന്റ് സ്റ്റാലി ജിൽസ് നേതൃത്വം നൽകി. സമന്വയ റസിഡന്റ്സ് അസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷമായിരുന്നു ഇത്.
ഓണാഘോഷ പരിപാടികൾ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാണി ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ് അസോസിയേഷൻ ആണ് സമന്വയ റസിഡന്റ്സ് അസോസിയേഷൻ എന്ന് ജോർജ്ജ് മാണി പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സഖറിയാസ് ജേക്കബ്ബ് അദ്ധ്യക്ഷനായി. ജോർജ്ജ് കുര്യൻ അംഗങ്ങളെ സ്വാഗതം ചെയ്തു. പി.കെ.രമണി ഓണാശംസ നേർന്ന് സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്യാം കെ.പി. നന്ദി രേഖപ്പെടുത്തി./sathyam/media/media_files/Y95GLncYtkcKwNkTgqj7.jpeg)
വിവിധ തരത്തിലുള്ള മത്സരങ്ങളും അംഗങ്ങളുടെ കലാപരിപാടികളും ആഘോഷം അവിസ്മരണീയമാക്കി.ഉച്ചഭക്ഷണം
വിഭവസമൃദ്ധമായ സദ്യയോടെ വിളമ്പി. അസോസിയേഷന്റെ ഓണാഘോഷ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.
ജിൽസ് എബ്രഹാം, സുനിൽ ഗോപാലകൃഷ്ണൻ, ജെനി സി.കെ, സ്റ്റാലി ജിൽസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.