ശുചിമുറി മാലിന്യം പെരിയാറിലേക്ക് ഒഴുക്കി, കെഎസ്ആർടിസിക്ക് നോട്ടീസയച്ച് പഞ്ചായത്ത്

കെഎസ്ആർടിസി അധികാര പരിധിയിൽ വരുന്ന പ്രദേശത്ത് ടയറുകൾ കൂട്ടിയിട്ടിരിക്കുന്നത് ഡെങ്കി വ്യാപനത്തിന് കരണമാകുന്നുവെന്നും പഞ്ചാത്ത് അധികൃതർ വ്യക്തമാക്കി.

author-image
shafeek cm
New Update
notice ksrtc

പെരിയാറിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയതിന് കെഎസ്ആർടിസിക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്. കെഎസ്ആർടിസി യുടെ റീജിയണൽ ഓഫീസിൽ നിന്നും പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.അതേസമയം ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ മാലിന്യം ഒഴുക്കിയ്യെന്നു തന്നെയാണ് കണ്ടെത്തൽ.

Advertisment

കെഎസ്ആർടിസി അധികാര പരിധിയിൽ വരുന്ന പ്രദേശത്ത് ടയറുകൾ കൂട്ടിയിട്ടിരിക്കുന്നത് ഡെങ്കി വ്യാപനത്തിന് കരണമാകുന്നുവെന്നും പഞ്ചാത്ത് അധികൃതർ വ്യക്തമാക്കി. ഇതിനിടെ കെഎസ്ആർടിസി യുടെ റീജിയണൽ വർക്ക്ഷോപ്പിൽ മൂന്ന് ആഴ്ചയ്ക്കിടെ 5 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

എന്നാൽ കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിൽ ജില്ലയിലെ 344 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. നിലവിലെ കണക്ക് അനുസരിച്ചു ഡെങ്കിപ്പനിബാധയിൽ എറണാകുളം കഴിഞ്ഞാൽ രണ്ടാംസ്ഥാനത്തുള്ളത് കൊല്ലം ജില്ലയാണ്. കൂടാതെ പത്തിൽ കൂടുതൽ പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഈഡിസ് ഈജിപ്തി എന്ന തരം കൊതുകു നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധമാർഗം.

Advertisment