കണ്ണൂര്‍: പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മകന്‍റെ ഭാര്യാ സഹോദരനും വെട്ടേറ്റു. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
കണ്ണൂരിലെ ആശുപത്രിയിൽ രണ്ടു ദിവസം ചികിത്സയിലായിരുന്നു ലില്ലിക്കുട്ടി. ഡിസ്ചാർജായി വീട്ടിലേക്കു വന്ന് വാഹനത്തിൽനിന്ന് ഇറങ്ങുമ്പോഴാണ് വെട്ടിയത്.