കണ്ണൂർ: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. തുടര്‍ന്ന് ബസ് റോഡരികിലേക്ക് ഇടിച്ചുകയറി. യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവം നടന്നത്.
ഡ്രൈവർ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. കണ്ണൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൊണ്ടുപോവുകയായിരുന്ന ബസിന്റെ ഡ്രൈവറായിരുന്നു ദിനേശ്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.