മട്ടന്നൂര്‍; കണ്ണൂര്‍ ഡിടിപിസി(ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍) കീഴിലുള്ള ദിവസ വേതന തൊഴിലാളികള്‍ക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിച്ചില്ല. മുഴപ്പിലങ്ങാട് ബീച്ചടക്കം പത്തോളം ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തൊഴിലാളികളാണ് അന്നത്തിന് വകയില്ലാതെ ദുരിതത്തിലായിരിക്കുന്നത്. പഴശ്ശി ഡാമിലടക്കം തൊഴില്‍ ചെയ്യുന്ന വീട്ടമ്മമാരും ശമ്പളമാല്ലാതെ വലയുകയാണ്.
മാസം വെറും ഒന്‍പതിനായിരം രൂപയാണ് പഴശ്ശി ഡാമിലെ ക്ലീനിങ് തൊഴിലാളികള്‍ക്കടക്കം കിട്ടുന്നത്. ടൂറിസം മേഖല ദിനം പ്രതി വളരുമ്പോഴും ഇവിടെ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ ദുരിതത്തിലാണ്. ഏപ്രില്‍,മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ ശമ്പളമാണ് ഇവര്‍ക്ക് കിട്ടാനുള്ളത്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കടക്കം നിവേദനം നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എങ്കിലും ഇവരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയാണ് പഴശ്ശി ഡാമിലെ തൊഴിലാളികള്‍.