രാജ്‌മോഹന്‍ ഉണ്ണിത്താന്‍-ബാലകൃഷ്ണന്‍ പെരിയ വാക്‌പോര്; കാസര്‍കോട് കോണ്‍ഗ്രസിലെ പ്രശ്‌നത്തില്‍ കെപിസിസിയുടെ ഇടപെടല്‍; രണ്ടംഗ അന്വേഷണ കമ്മീഷണെ നിയോഗിച്ചു

രാജ്മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റിട്ട കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചിരുന്നു

New Update
rajmohan unnithan balakrishnan Periya

കാസർകോ‍ട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും  തമ്മിലുള്ള പ്രശ്നത്തിൽ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി. സംഭവത്തില്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷണെ നിയോഗിച്ചത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ‌, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പിഎം നിയാസ് എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍.

Advertisment

രാജ്മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റിട്ട കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചിരുന്നു.  പിന്നാലെ ബാലകൃഷ്ണൻ പെരിയക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രം​ഗത്തെത്തി. ഭീരുവിനെപ്പോലെ ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്തിനാണന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.

 

Advertisment