/sathyam/media/media_files/0ohihwNFhgTS16dZFZpO.jpg)
കാസർകോട്: വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി റിയാസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞു. ബോധപൂര്‍വമായ വര്‍ഗീയ നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. മുഖ്യമന്ത്രി എന്ത് പ്രതികരിക്കും എന്നറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഷംസീര്‍ മാപ്പ് പറയുന്നതു വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പത്താം തിയതി നിയമസഭക്ക് മുന്‍പില്‍ നാമ ജപ ഘോഷയാത്ര നടത്തും. ഷംസീറിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. നിയസഭയ്ക്കുള്ളില്‍ സ്പീക്കറെ ബഹിഷ്‌കരിക്കുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു. ശബരിമല വിഷയത്തിലും കോണ്‍ഗ്രസ് നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോണ്‍ഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
എം.വി ഗോവിന്ദന്‍ സിപിഐഎമ്മില്‍ റബ്ബര്‍ സ്റ്റാമ്പ് ആണോ? ഗോവിന്ദന്റെ അപ്പുറം പറയാനുള്ള ധാര്‍ഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നു. മരുമകന്‍ പറഞ്ഞതാണോ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണോ സര്‍ക്കാരിന്റെ നിലപാടെന്നും സുരേന്ദ്രന്‍ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us