New Update
/sathyam/media/media_files/jgdA2f7CSnfECbYtQZTa.jpg)
കൊല്ലം: കൊട്ടാരക്കര കരിക്കത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വില്ലൂര്‍ സ്വദേശി മോനച്ചന്‍(38) ആണ് മരിച്ചത്. മകന്‍ ലിനു(10)വിന് പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിന് ഇടയിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വന്ന മിനി ലോറി മോനച്ചനെയും വിനുവിനെയും ഇടിക്കുകയായിരുന്നു.
Advertisment
കരിക്കം ഗ്രീന്‍വാലി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. മോനച്ചനും ലിനുവും ബന്ധുവിന്റെ കല്യാണം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. മോനച്ചന്‍ സംഭവം സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ലിനു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി തൊട്ടടുത്തുള്ള കാറിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.