Advertisment

മുദ്രാവാക്യം വിളിച്ച്  കാണക്കാരിയിലെ ജോര്‍ജ് കുര്യന്റെ വീട്ടിലേക്ക് എത്തി ബി.ജെ.പി. പ്രവര്‍ത്തകര്‍; ഭാര്യ അന്നമ്മയ്‌ക്കൊപ്പം മധുരം പങ്കുവച്ച്  അപ്രതീക്ഷ സന്തോഷത്തെ വരവേറ്റു; ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രി സ്ഥാനത്തില്‍ അമ്പരന്ന് ജില്ലയിലെ ബി.ജെ.പി. നേതാക്കള്‍

ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു ജോര്‍ജ് കുര്യന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചുള്ള സ്ഥിരീകരണമുണ്ടാകുന്നത്. ഇതോടെ കാണക്കാരി നമ്പ്യാകുളത്തെ വീട്ടിലേക്കു പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും എത്തിത്തുടങ്ങിയിരുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
George Kurian kanakkary

കോട്ടയം: മുദ്രാവാക്യം വിളിച്ചു കാണക്കാരിയിലെ ജോര്‍ജ് കുര്യന്റെ വീട്ടിലേക്ക് എത്തി ബി.ജെ.പി. പ്രവര്‍ത്തകര്‍. ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മയ്‌ക്കൊപ്പം മധുരം പങ്കുവച്ചു പ്രവര്‍ത്തകര്‍ അപ്രതീക്ഷ സന്തോഷത്തെ വരവേറ്റു. സന്തോഷ വാര്‍ത്തയുടെ ആനന്ദം പങ്കിടാന്‍ എത്തിയവര്‍ക്കു മുന്നിലേക് ലഡുവുമായി ജോര്‍ജ് കുര്യന്റെ ജ്യേഷ്ഠന്‍ പി.കെ.ജോണിന്റെ മരുമകള്‍ സുജ തോമസുമെത്തി.

Advertisment

സുജയുടെ മക്കളായ ജോഹാനും ഈദനും അന്നമ്മയ്ക്കു ലഡു നല്‍കി ആഹ്‌ളാദം പങ്കുവച്ചു. വൈകിട്ട് സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ അന്നമ്മയ്‌ക്കൊപ്പം കുടുംബാംഗങ്ങളും നാട്ടുകാരും ഉണ്ടായിരുന്നു.

George Kurian kanakkary 1

ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എന്ന വാര്‍ത്ത പരന്നതോടെ ജില്ലയിലെ ബി.ജെ.പി. നേതാക്കള്‍ പോലും അമ്പരന്നിരുന്നു. ഒരു ഘട്ടത്തില്‍ പോലും മന്ത്രിസഭയിലേക്കു പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ജോര്‍ജ് ഉള്‍പ്പെട്ടിരുന്നില്ല.

ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു ജോര്‍ജ് കുര്യന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചുള്ള സ്ഥിരീകരണമുണ്ടാകുന്നത്. ഇതോടെ കാണക്കാരി നമ്പ്യാകുളത്തെ വീട്ടിലേക്കു പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും എത്തിത്തുടങ്ങിയിരുന്നു. ജോര്‍ജ് കുര്യന്റെ സ്ഥാനലബ്ധി ജില്ലയ്ക്ക് ഒന്നാകെ നേട്ടമായി മാറുമെന്ന വിശ്വാസത്തിലാണു ജില്ലയിലെ ജനങ്ങള്‍.

Advertisment